ശാസ്താംകോട്ട: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാജേന്ദ്രപ്രസാദ് ധർണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പ്രകാശ് മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് , മണ്ഡലം പ്രസിഡന്റുമാരായ സിജുകോശി വൈദ്യൻ, വിദ്യാരംഭം ജയകുമാർ, നേതാക്കളായ ഉല്ലാസ്കോവൂർ, ബിജു മൈനാഗപ്പള്ളി , അബ്ബാസ് കണ്ടത്തിൽ, എ. ബി. പാപ്പച്ചൻ,വർഗീസ് തരകൻ , തടത്തിൽ സലിം ,ജലാൽ സിത്താര ,ശാമുവൽ തരകൻ ,പി.അബ്ലാസ്, കൊയ് വേലി മുരളി ,ഇടവനശ്ശേരി സലാഹുദീൻ, സീബ സിജു, വി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.