ചാത്തന്നൂർ : പാരിപ്പള്ളി കുളമട ജംഗ്ഷനു സമീപം ആളൊഴിഞ്ഞ വീട്ടിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം ഇരവിപുരം സ്വദേശിയുടേതെന്ന് സംശയം. ഇത് രണ്ടാഴ്ച മുമ്പ് കാണാതായ അൻപതുവയസുകാരനാണെന്നാണ് നിഗമനം. ഇദ്ദേഹത്തെ കാണാതായതു സംബന്ധിച്ച് ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പാരിപ്പള്ളി മെഡി. കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരിച്ചറിയുന്നതിന് ബന്ധുക്കളെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് കുളമടയിലെ ആൾതാമസമില്ലാത്ത വീട്ടിൽ പത്തുദിവസത്തിലേറെ പഴക്കം തോന്നിക്കുന്ന മദ്ധ്യവയസ്കന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.