photo
മൊബൈൽ ഫോൺ വിതരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ ഒളിച്ചോടുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. .സി.ആർ.മഹേഷ് എം.എൽ.എ യുടെ മൊബൈൽ ചലഞ്ചിന്റെ ഭാഗമായി കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി സമാഹരിച്ച 50 മൊബൈയിൽ ഫോൺ വിതരണത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം.നൗഷാദ് അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, കെ.സി.രാജൻ, ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, നീലകുളം സദാനന്ദൻ, എൻ.അജയകുമാർ, മുനമ്പത്ത് വഹാബ്, കെ.കെ.സുനിൽകുമാർ, മണ്ണേൽ നജീബ്, വൈ.ഷാജഹാൻ, ഇർഷാദ് ബഷീർ, എന്നിവർ സംസാരിച്ചു. കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് വട്ടത്തറ സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലുംമ്മൂട് നന്ദിയും പറഞ്ഞു.