പുനലൂർ: ലയൺസ് ക്ലബ് ഒഫ് പുനലൂർ ഗ്രേറ്റിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹകരണ ചടങ്ങുകൾ 15ന് വൈകിട്ട് 6ന് പുനലൂർ കുമാർ പാലസിൽ നടക്കും . ഡിസ്ട്രിക്ക് ഗവർണർ ലയൺ ഡോ.എ.ജി.രാജേന്ദ്രൻ നേതൃത്വം നൽകുമെന്ന് സ്ഥാനാരോഹരണ ചടങ്ങിന് മുന്നോടിയായി ക്ളബ് ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ലയൺ വിജയകൃഷ്ണ വിജയൻ, സെക്രട്ടറി ലയൺ ഡോ.എസ്.എ.സലീം, ക്ലബ് ട്രഷറർ ലയൺ ഷിബു ജോർജ്ജ്, ലയൺ അലക്സാണ്ടർ മാത്യൂ, ലയൺ ആന്റണി.ജെ.കോയിത്തറ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഭവന രഹിതർക്ക് വീട് വച്ച് നൽകുന്നതിനൊപ്പം നിർദ്ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹങ്ങളും നടത്തിക്കൊടുത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ലയൺസ് ക്ലബ് ഒഫ് പുനലൂർ ഗ്രേറ്റ്. സ്ത്രീ ശാക്തീകരണങ്ങളുടെ ഭാഗമായി ഷീ -ഓട്ടോ പദ്ധതി, വിവിധ തരത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ , ഭക്ഷണമില്ലാതെ ബുദ്ധി മുട്ടുന്നവർക്ക് ഭക്ഷണം എത്തിച്ച് നൽകുക തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളാണ് ലയൺസ് ക്ലബ് നടപ്പിലാക്കുന്നത് .