ഓച്ചിറ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജലജീവൻ മിഷൻ പദ്ധതിയിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഗ്രാമവികസന/സാമൂഹ്യസേവന/ ജലവിതരണ പദ്ധതികൾ എന്നിവയിൽ ജോലിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. വനിതകൾക്ക് മുൻഗണന. ഓച്ചിറ പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായപരിധി 40 വയസ്. അവസാന തീയതി 16. മെമ്പർ സെക്രട്ടറി, കുടുംബശ്രീ സി.ഡി.എസ്, ഓച്ചിറ ഗ്രാമപഞ്ചായത്ത് എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0476-2690281.