lps
മഠത്തിൽക്കാരാണ്മ ഗവ. എൽ. പി സ്കൂളിലെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണം സി. ആർ. മഹേഷ്‌ എം. എൽ. എ നിർവഹിക്കുന്നു

ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ.എൽ. പി സ്കൂളിലെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ഗ്രാമപ‌ഞ്ചായത്തംഗങ്ങളായ ശ്രീലത പ്രകാശ്, മാളു സതീഷ്, മിനി പൊന്നൻ,​ സാമൂഹ്യ പ്രവർത്തകരായ ബി .എസ്. വിനോദ്, രതീഷ് കാന്ത്‌, കയ്യാലത്തറ ഹരിദാസ്, സന്തോഷ് കുമാർ, ശ്രീജ തുടങ്ങിയവരും സംസാരിച്ചു.