ശാസ്താംകോട്ട: പട്ടികജാതി പട്ടിക വർഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ അനുവദിച്ച പട്ടികജാതി ക്ഷേമ ഫണ്ട് തിരിമറി നടത്തിയ നടപടിയിൽ സാംബവർ സഭ പ്രതിഷേധിച്ചു.പട്ടിക ജാതി ക്ഷേമ ഫണ്ട് തിരിമറി നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് കേരളാ സാംബവർ സൊസൈറ്റി കുന്നത്തൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.