ശാസ്താംകോട്ട: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ മൊബൈൽ ഫോൺ വിതരണം ചെയ്തു. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ 1996-98 പ്ലസ് ടു ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നാലു വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്തത്. ബ്ലോക്ക്‌ പഞ്ചായത്തംഗം വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ അഷറഫ് ,സുരാജ് ചക്കുവള്ളി,സതീഷ്, ലത്തീഫ്, ഷൈജ, ഷാജിലാ, അജിത, സിനി, റസിയ, അനീസ എന്നിവർ പങ്കെടുത്തു.