കൊട്ടാരക്കര : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി അംഗം പൊടിയൻ വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ഒ.രാജൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ബ്രിജേഷ് ഏബ്രഹാം,
ഇഞ്ചക്കാട് നന്ദകുമാർ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വി.ഫിലിപ്പ്, കിസാൻ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദിനേശ് മംഗലശ്ശേരി, മണ്ഡലം പ്രസിഡന്റുമാരായ കണ്ണാട്ടു രവി, കോശി കെ. ജോൺ,സാംസൺ വാളകം, കൊച്ചാലുമൂട് വസന്തൻ, റോയി, രാജൻബാബു, ആർ.രശ്മി, താമരക്കുടി വിജയകുമാർ, അജുജോർജ്, ശോഭ പ്രശാന്ത്, ജിബിൻ, നെല്ലിവിള വർഗീസ്, എം.സി.ജോൺസൺ,എസ്.എ.കരിം എന്നിവർ സംസാരിച്ചു.