n
ബി.ജെ.പി മൺറോത്തുരുത്ത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരം

മൺറോത്തുരുത്ത്: ഇടിയക്കടവ് റെയിൽവേ സ്റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മൺറോത്തുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബഹുജന പ്രക്ഷോഭത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡി. സുരേഷ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് റിട്ട. ക്യാപ്ടൻ സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൂരജ് സുവർണൻ സംസാരിച്ചു.

കാനറാ ബാങ്ക് ജംഗ്ഷനിൽ മഹിളാമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാമളാ വിജയൻ, കരാലത്ത് ജംഗ്ഷനിൽ വാർഡ് മെമ്പർ പ്രസന്നകുമാരി, കാരൂത്രക്കടവിൽ അശോകൻ, കൊച്ചുമാട്ടയിൽ ഉല്ലാസ്, സഹകരണ ബാങ്കിന് മുന്നിൽ സുഷമ, ബി. മോഹനൻ, റെയിൽവേ സ്റ്റേഷനിൽ കല്ലുവിള സുനിൽ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.