aiyf
മുൻ കേരള മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ചരമ വാർഷിക ദിനാചരണങ്ങളുടെ ഭാഗമായി എ.ഐ.വൈ,എഫ് പുനലൂർ,അഞ്ചൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകരെ പി.എസ്.സുപാൽ ആദരിക്കുന്നു.സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.പ്രവീൺകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ സമീപം.

പുനലൂർ: എ.ഐ.വൈ.എഫ് മുൻ ദേശിയ പ്രസിഡന്റും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന പി.കെ.വാസുദേവൻ നായരുടെ ചരമ വാർഷിക ദിനാചരണങ്ങളുടെ ഭാഗമായി പുനലൂർ,അഞ്ചൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് മുന്നണി പോരാളികളായ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ചടങ്ങി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്യാംരാജ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.പ്രവീൺകുമാർ, മണ്ഡലം സെക്രട്ടറി ഐ.മൺസൂർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, അഞ്ചൽ മണ്ഡലം പ്രസിഡന്റ് അജിവാസ്, പുനലൂർ നഗരസഭ കൗൺസിലർ അഖില സുധാകരൻ, ശരത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.