കൊല്ലം: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവൻ നായരുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് കൊല്ലം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ കൊവിഡ് പ്രതിരോധ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സി.പി.ഐ സിറ്റി കമ്മിറ്റി സെക്രട്ടറി എ. രാജീവ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം വിനിത വിൻസന്റ്, എസ്.കെ. ആനന്ദ്, അഖില, അഭിഷേക്, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.