പരവൂർ: നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകുന്നതിനായി പൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച വിദ്യാതരംഗിണി വായ്പാ പദ്ധതി ഇടയാടി ശാഖയിൽ ബോർഡ് മെമ്പർ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള നോട്ട് ബുക്ക് വിതരണം ശാഖാ മാനേജർ മഹേന്ദ്ര നിർവഹിച്ചു. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻ, ബാങ്ക് ജീവനക്കാരായ ബിജു, ജയ തുടങ്ങിയവർ പങ്കെടുത്തു.