prize
ഇന്റർനാഷണൽ ഓൺലൈൻ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയ കടയ്ക്കൽ സ്വദേശി ജെ .എസ് .ആനന്ദിന് സർട്ടിഫിക്കറ്റും ഗോൾഡ് മെഡലും കമന്ത്രി ജെ.ചിഞ്ചുറാണി കൈമാറുന്നു

കടയ്ക്കൽ : ചെന്നൈ ആസ്ഥാനമായ ഇന്റർനാഷണൽ കർണാടിക് മ്യൂസിക് ആൻഡ് ഡാൻസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർനാഷണൽ ഓൺലൈൻ മത്സരത്തിൽ കടയ്ക്കൽ സ്വദേശി ജെ. എസ്. ആനന്ദിന് ഒന്നാം സ്ഥാനം ലഭിച്ചു. കർണാടകസംഗീതം സീനിയർ വിഭാഗത്തിലാണ് സമ്മാനം നേടിയത്. സർട്ടിഫിക്കറ്റും ഗോൾഡ് മെഡലും കടയ്ക്കൽ നടന്ന ചടങ്ങിൽ വച്ച് മന്ത്രി ജെ.ചിഞ്ചുറാണി ജെ.എസ്. ആനന്ദിന് കൈമാറി. ചടങ്ങിൽ ജെ.സി.അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ, ജയപ്രകാശ്, കാഥികൻ പുളിമാത്ത് ശ്രീകുമാർ, തബലിസ്റ്റ് കടയ്ക്കൽ ഹരിദാസ്, മജീഷ്യൻ ഷാജു കടയ്ക്കൽ, പ്രൊഫഷണൽ ഫോട്ടോഗ്രഫർ നിസാം അമ്മാസ് എന്നിവർ പങ്കെടുത്തു.
സംഗീതജ്ഞൻ പാലക്കാട് ചന്ദ്രന്റെ കീഴിൽ കഴിഞ്ഞ ആറു വർഷമായി സംഗീതം അഭ്യസിക്കുന്ന ആനന്ദ്

കേരള കലാമണ്ഡലത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.