അഞ്ചൽ : ഇന്ധന വിലവർദ്ധനവിനും ഇന്ധന നികുതി കുറയ്ക്കാത്ത കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെയും കോൺഗ്രസ്‌ അഞ്ചൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ പ്രതിഷേധ കൂട്ടായ്മ നടത്തി . അഞ്ചൽ കോളേജ് ജംഗ്ഷനിൽ നിന്ന് ഉന്തു വണ്ടിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി ജാഥയായി ആർ. ഒ ജംഗ്ഷൻ വഴി മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സമാപിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി .ബി .വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഡി. സി. സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ, കുളത്തുപ്പുഴ സലിം, സേതുനാഥ്‌, റെംലി എസ്. റാവുത്തർ, റഫീഖ്,കൊച്ചുമ്മച്ചൻ, അഷറഫ്, പ്ലാവിള ഷെരീഫ്, ശ്രീകുമാർ, ഷെറിൻ, ഷീജ, വലിയവിള വേണു എന്നിവർ നേതൃത്വം നൽകി.