പുത്തൂർ: കോട്ടാത്തല പടിഞ്ഞാറ് കൊഴുവൻപാറ നാട്ടറിവ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും മൊബൈൽ ഡാറ്റ റീചാർജ്ജ് ചലഞ്ചും ഗ്രാമപഞ്ചായത്തംഗം എസ്.ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. സി.ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ചന്ദ്രബാബു, രാജേന്ദ്രൻ, ചന്ദ്രാനന്ദൻ എന്നിവർ സംസാരിച്ചു.