കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട നെല്ലിക്കുന്നം- ചെപ്ര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. 5 കോടി രൂപയുടെ പദ്ധതിക്ക് തകരാറായി. ബി.എം ആൻഡ് ബി.സി പ്രകാരമാണ് റോഡ് നവീകരണം. നെല്ലിക്കുന്നം മുതൽ ചെപ്ര വരെയുള്ള 5 കിലോമീറ്റർ ദൂരം കലുങ്ക്, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണവുമുണ്ട്. ദിശാ സൂചകങ്ങൾ, റോഡ് മാർക്കിംഗ്, റിഫ്ളക്ടറുകൾ എന്നിവയുമുണ്ടാകും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി റോഡ് ലെവൽ ചെയ്യുന്ന ജോലികൾ ഇന്നലെ തുടങ്ങി. ഈ മാസം ചെപ്രയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ റോഡ് നവീകരണം ഉദ്ഘാടനം ചെയ്യും.