കൊല്ലം: റോട്ടറി ക്ളബ് അഞ്ചാലുംമൂടിന്റെ 'എന്റെ ഗ്രാമം' പദ്ധതിയുടെ ഭാഗമായി അഞ്ചാലുംമൂട് തൃക്കടവൂർ, തൃക്കരുവ, പെരിനാട് എന്നീ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ പ്രഥമാദ്ധ്യാപിക എസ്.കെ. മിനിക്ക് പഠനോപകരണങ്ങൾ കൈമാറി റോട്ടറി അസി. ഗവർണർ എസ്. നന്ദകുമാർ നിർവഹിച്ചു.
അഞ്ചാലുംമൂട് റോട്ടറി ക്ലബ് പ്രസിഡന്റ് പി. രാജേഷ്കുറാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടി എൻ.എസ്. ജയചന്ദ്രൻ, ട്രഷറർ ബിജു അഷ്ടമുടി തുടങ്ങിയവർ സംസാരിച്ചു. ഡോ. അനിൽമുരളി, വി.എസ്. റിനു, ജയമോഹൻ, എൻ. രഞ്ജിത്ത്, സന്തോഷ് എന്നിവർ പങ്കെടുത്തു.
പദ്ധതിയിൽ ഉൾപ്പെടുത്തി അഷ്ടമുടി ഗവ. ഹൈസ്കൂൾ, കണ്ടച്ചിറ എസ്.എൻ.എം യുപി.എസ്, കുപ്പണ ഗവ. എൽ.പി.എസ് എന്നീ വിദ്യാലയങ്ങളിലും മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. അഞ്ച് സ്കൂളുകളിലായി ഇരുപത് മൊബൈൽ ഫോണുകളും ആയിരം നോട്ട്ബുക്കുകളുമാണ് നൽകിയത്.