കരുനാഗപ്പള്ളി : ആഴ്ചയിൽ 5 ദിവസം ലോട്ടറി കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികൾ നിൽപ്പ് സമരം സംഘടിപ്പിച്ചു. ലോട്ടറി ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ നടത്തിയ സമരം സി .ഐ. ടി. യു ഏരിയാ കമ്മിറ്റി സെക്രട്ടറി എ .അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി മുരളി മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി സെക്രട്ടറി എ. ജാഫർകുട്ടി, സന്തോഷ്, വിമലൻ, രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.