കരുനാഗപ്പള്ളി: വ്യാപാരികളോട് പൊലീസ് കാണിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരികൾ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പുളിമൂട്ടിൽ ബാബു അദ്ധ്യക്ഷനായി. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സുധീർ ചോയ്സ്, കാട്ടൂർ ബഷീർ, നാസർ പോച്ചയിൽ, മുനീർ വേലിയിൽ, ശ്രീജിത് ദേവ്, രഞ്ജി ശേഖർ, രാജീവ് ഈസ്റ്റ് ഇന്ത്യ, തേവലക്കര ബഷീർ, അമ്പുവിള ലത്തീഫ്, യൂത്ത് വിംഗ് പ്രസിഡന്റ് ശിഹാബ് ഷൈൻ, ഹിജാസ്, പ്രശാന്ത്, ജവാദ് ഷാ, മുഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.