കൊല്ലം: ഓൺലൈൻ പഠന സാമഗ്രികൾ വാങ്ങാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന വിദ്യാതരംഗിണി വായ്പാ പദ്ധതിക്ക് (പലിശ രഹിത ) നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻപിള്ള, ബ്ലോക്ക് മെമ്പർ മിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. ത്യാഗരാജൻ, എൽ.എസ് .സവിത , എം.സി. രമണി , ബാങ്ക് ഭരണ സമിതി അംഗങ്ങളായ രാമചന്ദ്രൻ നായർ , ശശിധരൻപിള്ള, ആർ. രാജേഷ്, അഡ്വ. അനിൽ കുമാർ, യമുന ഗോപാലകൃഷ്ണൻ , വി.എഫ്.പി.സി.കെ ഡയറക്ടർ ബോർഡ് അംഗം സി. സുരേഷ്, സി.പി.ഐ എൽ.സി .സെക്രട്ടറി എൻ. സാബു, സി.പി.എം എൽ.സി.സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി എന്നിവരും പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ. അശോക് കുമാർ നന്ദി പറഞ്ഞു.