ശാസ്താംകോട്ട: കോഴിക്കോട് മിഠായിത്തെരുവിൽ പ്രതിഷേധിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രവർത്തകര അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി, എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു, താലൂക്ക് ജനറൽ സെക്രെട്ടറി, എ. നിസാം, പി.എൻ. ഉണ്ണികൃഷ്ണൻ നായർ ,ക്ലെമന്റ്, തുണ്ടിൽ നവാസ്, കേരള മണിയൻപിള്ള, ഷാലിമാർ മുഹമ്മദ് കുഞ്ഞ്, ബഷീർ ഓലയിൽ, രാംകുമാർ,തുടങ്ങിയവർ സംസാരിച്ചു.