ശാസ്താംകോട്ട : വേണാട് ടൂറിസം വികസന സഹകരണ സംഘത്തിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ്‌ ശാസ്താംകോട്ട സഹകരണ അസി. രജിസ്ട്രാറുടെ മേൽനോട്ടത്തിൽ നടത്തി. സീനിയർ ഇൻസ്പെക്ടർ സന്തോഷ് കുമാർ വരണാധികാരിയായിരുന്നു. തോമസ് വൈദ്യനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങൾ ബി.സേതുലക്ഷ്മി, ഷാജി തോമസ്, ഡോ.ജിനു മാത്യു, സുരേഷ് ചാമവിള, ജലാൽ സിതാര, ജോൺസൺവൈദ്യൻ, ബാബു കുമാർ, അബ്ദുൽ റഷീദ്, ഷാൻ രാജ്, വേങ്ങ വഹാബ്,ബിജി സ്വാമിനാഥൻ, നസീറാ അഷറഫ്.