ഓച്ചിറ: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ നിന്ന് ഓച്ചിറയിലേക്ക് നടത്തിയ സൈക്കിൾ റാലിയിൽ സി.ആർ മഹേഷ് എം.എൽ.എയും പങ്കാളിയായി. ബ്ലോക്ക് പ്രസിഡന്റ് നീലി കുളം സദാനന്ദൻ, മണ്ഡലം പ്രസിഡന്റുമാരായ ബി.എസ്. വിനോദ് ,എൻ.കൃഷ്ണകുമാർ, കെ. എം. നഷാദ്, അശോകൻ കുറുങ്ങപ്പള്ളി, ജനപ്രതിനിധികൾ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.