തൊടിയൂർ: കല്ലേലിഭാഗത്തെ കേരള ഫീഡ്സ് ഫാക്ടറിയിലെ യു .ടി .യു .സി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മുതൽ ഫാക്ടറി പടിക്കൽ നിൽപ്പ് സമരം നടത്തും. യൂണിയൻ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം .പി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ സേവന വേതന കരാർ അവസാനിച്ച് മുപ്പത് മാസം കഴിഞ്ഞിട്ടും കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ചും തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ കടുത്ത അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.