bhaskaran
രക്തസാക്ഷി ഇ ഭാസ്കരൻ അനുസ്മരണത്തോടനുബന്ധിച്ച് സ്മൃതി കേന്ദ്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

തൊടിയൂർ: കല്ലേേലിഭാഗത്ത് നടന്ന കർഷക തൊഴിലാളി സമരത്തിനിടെ ജന്മി-ഗുണ്ടാ ആക്രമണത്തിൽ രക്തസാക്ഷിയായ ഇ.ഭാസ്കരന്റെ 43-ാം രക്തസാക്ഷിത്വ ദിനം സി .പി. എം കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കല്ലേലിഭാഗത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. സി. പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത്, പി.കെ. ജയപ്രകാശ്, വി.രാജൻപിള്ള, ടി.ആർ. ശ്രീനാഥ്, സദ്ദാം, വി.വിജയൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.