congress
കോൺഗ്രസ് കൊല്ലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം ഡോ. ജി. പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധനവിനെതിരെ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

 ചിന്നക്കടയിൽ

കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ. രമണൻ അദ്ധ്യക്ഷനായി. എ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണവേണിശർമ്മ, ഡി. ഗീതാകൃഷ്ണൻ, കോതേത്ത് ഭാസുരൻ, എസ്‌. നാസർ, കുരീപ്പുഴ യഹിയ, ബേബിച്ചൻ, സുൽഫിക്കർ ഭൂട്ടോ, രഞ്ജിത് കലുങ്കുമുഖം, പെരിയവീട്ടിൽ ഷംസുദ്ദീൻ, ശിവപ്രസാദ്, മരിയാൻ, കെ.എം. റഷീദ്, സന്തോഷ്, ബിജു മതേതര, അമൽദാസ്, പനവിള ബാബു, ജഗന്നാഥൻ, എസ്‌.എം. മഹേഷ്‌ തുടങ്ങിയവർ സംസാരിച്ചു.

 അഞ്ചാലുംമൂട്

അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്തുവണ്ടി ജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാർ അദ്ധ്യക്ഷനായി. എം.എ. റഷീദ്, ഓമനക്കുട്ടൻപിള്ള, പെരിനാട് തുളസി, കൊച്ചുകുട്ടൻപിള്ള, കുരീപ്പുഴ ജോർജ്, ചെറുകര രാധാകൃഷ്ണൻ, ബൈജു മോഹൻ, മദനൻപിള്ള, സുവർണകുമാരി, ടി.ജി. തോമസ്, യശോധരൻ, അനിതാകുമാരി അറുന്നൂറ്റിമംഗലം എന്നിവർ നേതൃത്വം നൽകി.

 മുക്കട

കുണ്ടറ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ബാബുരാജൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആന്റണി ജോസ്, കെ.ആർ.വി. സഹജൻ, യു. ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, നീരോഴിക്കിൽ സാബു, സാം വർഗീസ്, കുണ്ടറ സുബ്രഹ്മണ്യം, പേരയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനീഷ് പടപ്പക്കര, പെരിനാട് മുരളി, ജി. വിനോദ് കുമാർ, വിളവീട്ടിൽ മുരളി, നിസാമുദ്ദീൻ,മോഹനൻ ജ്യോതിർനിവാസ്, രാജു ഡി. പണിക്കർ,ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

 ഇരവിപുരത്ത്

ഇര​വി​പുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതി​ഷേധം ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസി​ഡന്റ് എം. നാസർ അദ്ധ്യ​ക്ഷത വഹി​ച്ചു. കെ.പി.സി.സി സെക്ര​ട്ടറി കെ. ബേബി​സൺ, ഡി.സി.സി വൈസ് പ്രസി​ഡന്റ് എസ്. വിപി​ന​ച​ന്ദ്രൻ, ആദി​ക്കാട് മധു, വാള​ത്തും​ഗൽ രാജ​ഗോ പാൽ, ആദി​ക്കാട് ഗിരീ​ഷ്, ജി.ആർ. കൃഷ്ണ​കു​മാർ, കെ.ബി. ഷഹാൽ, ശങ്ക​ര​നാ​രാ​യ​ണ​പി​ള്ള, കമ​റു​ദ്ദീൻ, മഷ്‌കൂർ, ലിസ്റ്റൺ, പൊന്നമ്മ മഹേ​ശ്വ​രൻ, സക്കീർ ഹുസൈൻ, ഇ.കെ. കലാം, ഇര​വി​പുരം സജീ​വൻ, സജീ​വ്ഖാൻ, വയ​ന​ക്കുളം സലീം, ഹുസൈൻ, സനോ​ഫർ, പ്രമോദ് തില​കൻ, ജഹാം​ഗീർ, സുനിൽകു​മാർ, ഷെരീ​ഫ് എന്നി​വർ സംസാ​രി​ച്ചു.

 ചാത്തന്നൂർ

ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ബ്ലോക്ക് പ്രസിഡന്റും സേവാദൾ മുൻ ചീഫ് ഓർഗനൈസറുമായ എം. സുന്ദരേശൻപിള്ള ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്മൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, ചാത്തന്നൂർ മുരളി, എൻ. സഹദേവൻ, പ്ലാക്കാട് രാജീവ്, ബഷീർ കല്ലിടുക്കിൽ, എച്ച്. ഷാനവാസ്, ജോൺ എബ്രഹാം, സുരേഷ് ബാബു, സാംകുട്ടി എന്നിവർ പങ്കെടുത്തു.