ഡോ. എം.സി. തോമസ് പീഡിയാട്രിക് വിഭാഗം തലവൻ
കൊല്ലം: ജില്ലയിലെ ആരോഗ്യരംഗത്തിന് മുതൽക്കൂട്ടായി ശങ്കേഴ്സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം വിപുലീകരിച്ചു. പ്രശസ്ത പീഡിയാട്രിക് വിദഗ്ദ്ധൻ ഡോ. എം.സി. തോമസ് പീഡിയാട്രിക് വിഭാഗം തലവനായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റു. പീഡിയാട്രിക് വിഭാഗത്തിന്റെ കീഴിൽ പുതുതായി പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് എൻഡോക്രൈനോളജി, ലേർണിംഗ് ഡിസബിലിറ്റി ക്ലിനിക്, ഓട്ടിസം ക്ലിനിക്, സ്പീച് തെറാപ്പി ആൻഡ് ഓഡിയോളജി, നവജാത ശിശുക്കൾക്കായി ഹിയറിംഗ് അസ്തസ്മെന്റ്, നിയോനാറ്റോളജി തുടങ്ങിയ സേവനങ്ങൾ ആരംഭിച്ചു. മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. ശ്യാം പ്രസാദ്, ശങ്കേഴ്സ് ആശുപത്രി സെക്രട്ടറി ഇൻചാർജ് എൻ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഡോ. എം.സി. തോമസിന്റെ സേവനം ലഭ്യമാണെന്ന് ആശുപത്രി മാനേജ്മന്റ് അറിയിച്ചു.