തൊടിയൂർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് തൊടിയൂർ പഞ്ചായത്ത് ആറാം വാർഡിൽ തുടക്കമായി. ഇവിടെ 40 സെന്റ് സ്ഥലത്ത് വാഴ, പച്ചക്കറി, മറ്റ് ഫലവൃക്ഷങ്ങൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. മുൻ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോണാൽ നന്ദകുമാർ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു .മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിറ്റുമൂലനാസർ, ഗ്രാമ പഞ്ചായത്തംഗം ബിന്ദു വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് ദുരന്തനിവാരണ സേനയിലെ പത്ത് യുവാക്കളാണ് കൃഷി നടത്തുന്നത്.