കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പാരലൽ കോളജ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സൂചനാ സമരം നടത്തി. വാക്സിനേഷന് ട്യൂഷൻ അദ്ധ്യാപകരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക, സ്കൂളുകളിലെ ഓൺലൈൻ ക്ലാസ് സമയം ക്രമീകരിക്കുക, ട്യൂഷൻ അദ്ധ്യാപകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക, കൊവിഡ് സാമ്പത്തിക സഹായ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സെക്രട്ടറി വിനോദ് ഭരതൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വേണുഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ഹാഷിം, ട്രഷറർ ഷിബു, റഫീക്ക്, സുമേഷ്, ബൈജു, ബിനു പ്രകാശ്, അനു എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.