cong-
വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ അയത്തിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റുമാരായ രാജീവ് പാലത്തറ, ശിവരാജൻ, സക്കീർ, ശശിധരൻ, ജോൺസൺ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.