കരുനാഗപ്പള്ളി: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർ പിഴ കൂടാതെ പൊതു വിഭാഗത്തിലേക്ക് മാറ്റാൻ 15 വരെ സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നീണ്ടകര, മണപ്പള്ളി , കുലശേഖരപുരം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 41 റേഷൻ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റി. പരിശോധന തുടർ ദിവസങ്ങളിലും നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പി.ഹരികുമാർ അറിയിച്ചു.