കൊല്ലം: കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപാധികൾ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൊല്ലം സത്കർമ്മ ചാരിറ്റി സംഘടനയുടെ 'സ്പർശം 2021' പദ്ധതി മങ്ങാട് ഗവ. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സത്കർമ്മ പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.കെ. തോമസ്, ചാരിറ്റി കമ്മിറ്റി കൺവീനർ ടി. രാധാകൃഷ്ണപിള്ള, സ്കൂൾ പ്രിൻസിപ്പൽ സിന്ധു കുമാരി, ഹെഡ്മിസ്ട്രസ് അർച്ചന, പി.ടി.എ പ്രസിഡന്റ് ആശാ ബിജു, എസ്.എം.സി പ്രസിഡന്റ് മധുകുമാർ, ട്രഷറർ പി.ടി. എബ്രഹാം എന്നിവർ പങ്കെടുത്തു.
പദ്ധതി പ്രകാരം രണ്ട് ടി.വി, 13 മൊബൈൽ ഫോണുകൾ, 300 പുസ്തകങ്ങൾ, ഓൺലൈൻ കണക്റ്റിവിറ്റി കൂപ്പണുകൾ എന്നിവ വിതരണം ചെയ്തു. ഈ വർഷം 25 മൊബൈൽ ഫോണുകൾ, 1000 നോട്ട് ബുക്കുകൾ, പൾസ് ഓക്സിമീറ്ററുകൾ, ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റുകൾ മുതലായവ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.