കൊല്ലം: ശ്രീനാരായണ വിശ്വവേദിയുടെ ആഭിമുഖ്യത്തിൽ സ്വാമി പ്രകാശാനന്ദ അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിലൂടെ നടന്ന അനുസ്മരണ യോഗം അരുൺ മയ്യനാട് ഉദ്ഘാടനം ചെയ്തു. ഡോ. മാതാ ഗുരുപ്രിയ അനുസ്മരണ പ്രഭാഷണം നടത്തി. ചെമ്പഴന്തി മണികണ്ഠ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രത്നലാൽ, ചന്ദ്രബോസ് മാവേലിക്കര, രാഗേഷ് ബാബു, വിജയലക്ഷ്മി, പെരുമ്പാവൂർ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കാട്ടായിക്കോണം പ്യാരേലാൽ സ്വാഗതവും അജി ചടയമംഗലം നന്ദിയും പറഞ്ഞു.