youth-congress-photo
യൂത്ത് കോൺഗ്രസ്‌ വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള പീഡനക്കേസുകളിലെ പ്രതികളെ ഇടത് സർക്കാർ സംരക്ഷിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. വടക്കേവിള മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ നാഹാസ് അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് പള്ളിമുക്ക്, ഷാ സലിം, സിയാദ് ഷാജഹാൻ, രാജീവ്‌, ഷൈജു, ഷഫീർ, ഷാധു, അഭിലാഷ് വിവേക്, ഷഫീക്ക്, അഫ്സൽ, മമ്മൂട്ടി എന്നിവർ പങ്കെടുത്തു.