കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. കാവനാട് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. നിസാർ കലതിക്കാട്, അനിൽകുമാർ, അനിൽ ജോൺ, വാരിയത്ത് മോഹൻകുമാർ, ഉല്ലാസ് ചെമ്പകശ്രീ, ഉണ്ണിക്കൃഷ്ണൻ മാമ്പഴികത്ത്, പി.ആർ. രാജേഷ്, നെഫ്സൽ കലതിക്കാട്, സുബിൻ കാവനാട്, ഗോകുൽ കൃഷ്ണ, സുജിമോൻ, ജിജിൻ ജോസ്, ബിനുരാജ്, അക്ഷയ്, വിഷ്ണു, ആരോമൽ തുടങ്ങിയവർ നേതൃത്വം നൽകി.