തൊടിയൂർ: ലഹരി, കള്ളക്കടത്ത്, പെൺവാണിഭ മാഫിയകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡന്റ് നിയാസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഡി. സി .സി ഭാരവാഹികളായ ചിറ്റുമൂലനാസർ, നജീബ് മണ്ണേൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എ. എ.അസീസ്, ഗ്രാമ പഞ്ചായത്തംഗം തൊടിയൂർവിജയൻ എന്നിവർ പ്രസംഗിച്ചു. അലിമണ്ണേൽ, ഫഹദ് തറയിൽ,അമൽ, ഫൈസൽ, അഖിൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു.