ചവറ : ഇന്ധന വിലവർദ്ധനവിനും വനം കൊള്ളയ്ക്കുമെതിരെ ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബസ്റ്റാൻഡിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി. ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ആർ. അരുൺരാജ്, ചക്കിനാൽ സനൽകുമാർ, ചവറ അരവി, ചവറ ഹരീഷ്കുമാർ, ഉഷാകുമാരി,ജിജി, ഇ. റഷീദ്, ജയപ്രകാശ്, വസന്തകുമാർ ആൻസി ജോർജ് എന്നിവർ പ്രസംഗിച്ചു. ആന്റണി മരിയാൻ സ്വാഗതവും മണിയൻ പിള്ള നന്ദിയും പറഞ്ഞു.