കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ കൊവിഡ് ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ മയ്യനാട് എസ്.എസ് സമിതി അഭയ കേന്ദ്രത്തിൽ സഹായമെത്തിച്ചു. 450ഓളം അന്തേവാസികളുള്ള കേന്ദ്രത്തിലേക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ അരി എത്തിച്ചാണ് സമൃദ്ധി പ്രവർത്തകർ ഈ പ്രതിസന്ധിഘട്ടത്തിൽ കൈത്താങ്ങായത്.
അഭയ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് സേവ്യറിന് കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുരേഷ് ബാബുവും സമൃദ്ധി പ്രവർത്തകരും ചേർന്ന് അരി കൈമാറി. സമൃദ്ധി വൈസ് ചെയർമാൻ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സമൃദ്ധി വോളണ്ടിയർ ആർ. രാജീവ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ എൽ.ബി. ഷിബു, എ. നെജുമുദ്ദീൻ ചാത്തിനാംകുളം, ആർ. രതീഷ്, ജയൻകുമാർ, രാജേന്ദ്രപ്രസാദ്, പൊടിയൻ തുടങ്ങിയവർ നേതൃത്വം നൽകി.