കൊല്ലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വ്യാപാരികളെ അറസ്റ്റ് ചെയ്തതിനെതിരെ സമിതി കൊട്ടിയും മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയും മേഖലാ പ്രസിഡന്റുമായ ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കബീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജൻ കുറുപ്പ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ്, നൂഹുകണ്ണ്, ഷിബു റാവത്തർ, ഷാജി, ബിജുഖാൻ, നിയാസ്, സമീർ, ശശി എന്നിവർ സംസാരിച്ചു. മേഖലാ ട്രഷറർ എസ്. പളനി നന്ദി പറഞ്ഞു.