കരുനാഗപ്പള്ളി: ഇന്ധന വില വർദ്ധനവിനും ടാക്സ് വർദ്ധനവിനുമെതിരെ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പി ച്ചു. സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷനായി. കെ.ജി.രവി, എൽ.കെ.ശ്രീദേവി,ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ്, കെ.കെ.സുനിൽകുമാർ, എൻ. രമണൻ, ജയകുമാർ, മണിലാൽ, മുനമ്പത്ത് ഗഫൂർ, തഴവാ ബിജു,ഷിബു. എസ്. തൊടിയൂർ, ആർ.ദേവരാജൻ,എൻ.സുഭാഷ് ബോസ്, നസീബീവി,റഷീദ്, സോമൻപിള്ള, ബി. മോഹൻദാസ്, പി.വി.ബാബു എന്നിവർ പ്രസംഗിച്ചു.