photo
അക്ഷര യാത്രക്ക് ചെറിയഴീക്കൽ വിഞ്ജാന സന്ദായിനി വായനശാല പുസ്തകം സ്നോഹോപഹാരമായി നൽകുന്നു.

കരുനാഗപ്പള്ളി: വായനപക്ഷാചരണത്തിന്റെ സമാപന ദിനത്തിൽ ആലപ്പാട് പഞ്ചായത്തിലെ മുഴുവൻ ഗ്രന്ഥശാലകളെയും കോർത്തിണക്കി അക്ഷരയാത്ര ഒരുക്കി പ്രബോധിനി ഗ്രന്ഥശാല. പ്രബോധിനി സൈക്കിൾ ക്ലബിന്റെ നേതൃത്വത്തിൽ പ്രബോധിനി അങ്കണത്തിൽ നിന്ന് ആരംഭിച്ച അക്ഷര യാത്ര ഗ്രന്ഥശാല നേതൃസമിതി കൺവീനർ സുധീ ശങ്കരൻ ഫ്ളാഗ് ഒഫ് ചെയ്തു. പ്രബോധിനി ഗ്രന്ഥശാല സെക്രട്ടറി ശ്യാം രാജ് ,ജിതേഷ് ,ആദർശ്, ജയലാൽ , നന്ദുലാൽ, റമീസ് രാജൻ, ആരോമൽ , പ്രഭാത് എന്നിവർ നേതൃത്വം നൽകി. വെള്ളനാതുരുത്ത് ഫ്രീഡം ലൈബ്രറി ,ചെറിയഴീക്കൽ വിജ്ഞാനദായിനി ,കാക്കത്തുരുത്ത് യുവപ്രതിഭാ, ,ആലപ്പാട് പബ്ലിക് ലൈബ്രറി പറയകടവ് മഹാത്മജി ,കെ. കെ. എം ഗ്രന്ഥശാല അഴീക്കൽ ,യുക്തിവാദി ആനന്ദരാജ് എന്നീ ലൈബ്രറികൾ സന്ദർശിച്ചു. എല്ലാ ലൈബ്രറികളും പ്രബോധിനിയുടെ സ്നേഹോപഹാരം ആയി പുസ്തകം കൈമാറി. യുക്തിവാദി ആനന്ദരാജ് ലൈബ്രറി ചേർന്ന അക്ഷരയാത്ര സമാപന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്രി മെമ്പർ പി. ദീപു ഉദ്ഘാടനം ചെയ്തു . യുക്തിവാദി ആനന്ദരാജ് ലൈബ്രറി പ്രസിഡന്റ് ഡി .പ്രസാദ് അദ്ധ്യക്ഷനായി. യോഗത്തിൽ സജി കുട്ടൻ, ശിവാചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.അനന്ദു ,ഉണ്ണിക്കുട്ടൻ എന്നിവർ ജാഥാ കോഡിനേറ്റർമാർ ആയിരുന്നു