കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ വാങ്ങിനൽകി. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഫോൺ കൈമാറി. വൈസ് പ്രസിഡന്റ് ഭാസി, സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, കൗൺസിലർമാരായ ഗുരുദേവ അനിൽ, സജീവ്, ഹനീഷ്, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, യൂണിയൻ പ്രസിഡന്റ് ഷാജി മംഗലശേരിൽ, സെക്രട്ടറി എം.എസ്. വിശാൽ, ജോ. സെക്രട്ടറി അഡ്വ. ജിൻസ്, സൈബർ സേന ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ, ജില്ലാ കമ്മിറ്റി അംഗം എൽ. അനിൽകുമാർ, സന്തോഷ് പെരുമ്പുഴ, പുനക്കന്നൂർ ശാഖാ പ്രസിഡന്റ് മിനി എന്നിവർ പങ്കെടുത്തു.