kallelibhagom
കല്ലേലിഭാഗം 22 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൂന്നാം ഘട്ട ഭക്ഷ്യധാന്യ ക്കിറ്റ് വിതരണം കെ .പി .സി .സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.അൻസാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കല്ലേലിഭാഗം 22 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാം ഘട്ട ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. കെ.പി.സി .സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.അൻസാർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
നസീംബീവി, ഗിരിജരാമകൃഷ്ണൻ, എ.സുനിൽകുമാർ, വാസു, വിനോദ് , രാമകൃഷ്ണപിള്ള, ഇസഹാക്ക്, സുധീഷ് എന്നിവർ സംസാരിച്ചു. ഷിഹാബ് ബായി സ്വാഗതവും തോട്ടുകരമോഹനൻ നന്ദിയും പറഞ്ഞു.