ഓടനാവട്ടം : കൊവിഡ് ബാധിച്ച് തുടർ ചികിത്സയിലുള്ള നിർദ്ധന കുടുംബങ്ങൾക്ക് ഓടനാവട്ടം വൈ.എം .സി .എ പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഡോ. ജോർജ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ജില്ലാ ചെയർമാൻ എം. കുഞ്ഞച്ചൻ പരുത്തിയിറ കിറ്റുകളുടെ വിതരണോഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.വൈ. സണ്ണി, ട്രഷറർ സി. തങ്കച്ചൻ ചാമവിള, വിമൺസ് കൺവീനർ ഷേർലി തുടങ്ങിയവർ സംസാരിച്ചു.