കൊട്ടാരക്കര: കൊവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ ആശാ വർക്കർമാർക്ക് 5000 രൂപ ധനസഹായം അനുവദിക്കണമെന്നും ആശാ വർക്കർമാരെ സ്ഥിരപ്പെടുത്തി ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആശ വർക്കേഴ്സ് ആൻഡ് അങ്കണവാടി വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് വി.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ചാലൂക്കോണം അനിൽകുമാർ, എലിസബത്ത്,ഓമന സുധാകരൻ, ജോൺ മത്തായി, ജെയ്സി ജോൺ,മൂഴിക്കോട് സുകുമാരൻ, ലിജിജോർജ്, സൂസമ്മ, ബിനു ബാബു എന്നിവർ സംസാരിച്ചു.