അഞ്ചൽ: വിക്ടേഴ്സ് ചാനലിലെ പത്താംക്ലാസ് സാമൂഹ്യപാഠം ക്ലാസുകളിലൂടെ ശ്രദ്ധേയയായി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യാ ദിലീപ്. റഷ്യൻ വിപ്ലവത്തിൽ തൊഴിലാളി സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട ഡയഗ്രം പൂർത്തീകരിച്ച് അവതരിപ്പിച്ചാണ് ഈ മിടുക്കി ശ്രദ്ധ നേടിയത്. എസ്.എൻ.ഡി.പി യോഗം ചെമ്പകരാമനല്ലൂർ ശാഖാ അംഗം ചെമ്പകരാമനല്ലൂർ കിണറ്റുവിളാകത്ത് വീട്ടിൽ ദിലീപ് കുമാറിന്റെയും അഞ്ചൽ ഗവ. വെസ്റ്റ് ഹൈസ്കൂൾ അദ്ധ്യാപികയായ സന്ധ്യാറാണിയുടെയും മകളായ ആദിത്യാദിലീപ് താലൂക്ക് ജില്ലാ തലങ്ങളിൽ ക്വിസ് കവിതാ മത്സരങ്ങൾക്ക് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സി.കേശവൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്ന പത്രാധിപരെ സംബന്ധിച്ച പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.