കൊട്ടാരക്കര: കൊവിഡ് കാലയളവിൽ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന വ്യാപാരികളോട് കെട്ടിട ഉടമകൾ വാടക വാങ്ങരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് എം.ഷാഹുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, ജനറൽ സെക്രട്ടറി വൈ. സാമുവൽ കുട്ടി, ട്രഷറർ കെ.കെ.അലക്സാണ്ടർ, വി.സി.പി .ബാബുരാജ്, ദു‌ർഗാ ഗോപാലകൃഷ്ണൻ, പാപ്പച്ചൻ, ഡാനിയൽകുട്ടി, മോഹൻജി നായർ, ഷാജഹാൻ, നിസാ റജി തുടങ്ങിയവർ സംസാരിച്ചു.