photo
പാചക വാതക വിലവർദ്ധനവിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പുത്തൂർ ആലയ്ക്കൽ കശുഅണ്ടി ഫാക്ടറിയ്ക്ക് മുന്നിൽ നടത്തിയ അടുപ്പുകൂട്ടി സമരം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പാചക വാതക വിലവർദ്ധനവിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പുത്തൂർ ആലയ്ക്കൽ കശുഅണ്ടി ഫാക്ടറിയ്ക്ക് മുന്നിൽ നടത്തിയ അടുപ്പുകൂട്ടി സമരം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മിറ്റി അംഗം ആർ.രാജസേനൻ, സി.അനിൽകുമാർ, അനന്തകൃഷ്ണൻ, രത്നാകരൻ പിള്ള എന്നിവർ സംസാരിച്ചു.