കൊല്ലം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ നെടുമ്പന വടക്കേക്കര പുത്തൻവീട്ടിൽ തങ്കപ്പൻപിള്ളയുടെ ഏഴാം ചരമവാർഷിക അനുസ്മരണവും വികസനസമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും നടന്നു. അനുസ്മരണ സമ്മേളനം കണ്ണനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസന്ന സോമരാജനും തങ്കപ്പൻപിള്ളയുടെ ഭാര്യ വിജയമ്മയും ചേർന്ന് ഭദ്രദീപം തെളിച്ചു. ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കുമാരി നിർവഹിച്ചു.
സ്നേഹാലയം വികസന സമിതി ചെയർമാൻ യു. സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരനും കവിയുമായ ഇളവൂർ ശശിയെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസന്ന രാമചന്ദ്രൻ, ഷിബു റാവുത്തർ, പ്രസന്ന സോമരാജൻ, റോയ് ജോൺ കാരുണ്യ സ്പർശം എന്നിവർ സംസാരിച്ചു. ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറി എസ്. അനിൽ കുമാർ സ്വാഗതവും സ്നേഹാലയം വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു.